ബലി പെരുന്നാളാഘോഷം: ജാഗ്രത വേണം, ആളുകളെ കുറച്ച്‌ നമസ്‌കാരം നടത്താം: മുഖ്യമന്ത്രി

നമസ്‌കാരം വേണ്ടെന്ന് വെച്ച പള്ളിക്കമ്മിറ്റികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു
ബലി പെരുന്നാളാഘോഷം: ജാഗ്രത വേണം, ആളുകളെ കുറച്ച്‌ നമസ്‌കാരം നടത്താം:  മുഖ്യമന്ത്രി

തിരുവനന്തപുരം: പള്ളികളില്‍ ആളുകളുടെ എണ്ണം കുറച്ച്‌ നാളെ പെരുന്നാള്‍ നമസ്‌കാരം നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.

അതേസമയം നമസ്‌കാരം വേണ്ടെന്ന് വെച്ച പള്ളിക്കമ്മിറ്റികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്തൂ എന്ന് മുസ്ലീം മതനേതാക്കൾ ഉറപ്പ് നൽകിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പള്ളികളിൽ നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ ഈദ്​ഗാഹുകൾ ഉണ്ടായിരിക്കില്ല. പരമാവധി 100 പേർ, ബലികർമ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്ന ആളുകൾക്ക് കോവിഡ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ റമദാൻ സമയത്തും ഉയർത്തിപ്പിടിച്ച നന്മയുടെ സന്ദേശം ബലിപെരുന്നാൾ സമയത്തും കാണിക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com