കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ അപാകതയില്ല; ചെന്നിത്തലയുടെ ഹര്‍ജി തള്ളി
Top News

കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ അപാകതയില്ല; ചെന്നിത്തലയുടെ ഹര്‍ജി തള്ളി

കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ നോക്കുന്നുള്ളൂ എന്ന സര്‍ക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു.

News Desk

News Desk

കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ നോക്കുന്നുള്ളൂ എന്ന സര്‍ക്കാരിന്റെ വിശദീകരണം കോടതി അംഗീകരിച്ചു. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് ഇതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഫോണ്‍ രേഖ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ചെന്നിത്തല ഹര്‍ജി നല്‍കിയത്. എന്നാല്‍ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. വിവരശേഖരണത്തിനായി ടവര്‍ ലൊക്കേഷന്‍ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ശേഖരിക്കുന്നുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com