
തിരുവനന്തപുരം :വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ജില്ലാ കളക്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോർട്ട് നൽകി .ഈകാര്യത്തിൽ കമ്മീഷൻ തീരുമാനം നാളെ ഉണ്ടാകും .
കഴിഞ്ഞ ദിവസമാണ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചു രമേശ് ചെന്നിത്തല രംഗത്ത് എത്തിയത് .ഓരോ നിയോജകമണ്ഡലത്തിലും വ്യപകമായി ക്രമക്കേട് നടന്നിട്ടുണ്ട് .വോട്ടേഴ്സ് ലിസ്റ്റിൽ ഒരേ പേര് തന്നെ നാലും അഞ്ചും തവണയും ചേർത്തിട്ടുണ്ട് .അദ്ദേഹം ആരോപിച്ചു .