മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും
Top News

മുഖ്യമന്ത്രിയും ഗവര്‍ണറും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനായിട്ടില്ല.

News Desk

News Desk

ഇടുക്കി: മുഖ്യന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക.

അപകടത്തിന്‍റെ ആറാം ദിവസമായ ഇന്ന് ഒരാളുടെ മൃതേദഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. കന്നിയാർ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയത്.

ഉരുൾപൊട്ടലിൽ ഒഴുകി വന്ന ചെളിയടിഞ്ഞ് നിരപ്പായ ഇവിടെ കയർ കെട്ടി ഇറങ്ങിയാണ് ദൗത്യസംഘം തെരച്ചിൽ നടത്തുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് കന്നിയാറിന് തീരത്തെ മണൽതിട്ടകൾ ഇടിച്ച് നിരത്തിയും പരിശോധന നടത്തുന്നുണ്ട്. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാൽ കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ ഒലിച്ച് പോയിരിക്കാമെന്നാണ് ദൗത്യസംഘത്തിന്‍റെ നിഗമനം.

Anweshanam
www.anweshanam.com