കോവിഡ്: നിയമസഭാ സമ്മേളനം മാറ്റിയേക്കും
Top News

കോവിഡ്: നിയമസഭാ സമ്മേളനം മാറ്റിയേക്കും

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റിയേക്കും.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റിയേക്കും. ഇതുസംബന്ധിച്ച് 24ന് സര്‍വകക്ഷിയോഗം വിളിക്കും. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബില്ലിന്റെ കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

ധനകാര്യ ബില്‍ പാസാക്കാനായി ഈ മാസം 27നാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ജൂലൈ 27ന് ഒരു ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.

Anweshanam
www.anweshanam.com