കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശമില്ല.
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചി: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശമില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അടുത്ത നാലു ദിവസം കേരളത്തില്‍ പരക്കെ ശക്തമായ മഴയുണ്ടാകും. കേരളതീരത്ത് കാറ്റിന്റെ വേഗം 40 മുതല്‍ 50 കിമി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി മലയോര മേഖലകളില്‍ മഴ ശക്തം. കല്ലാര്‍കുട്ടി, പാമ്പ അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ വീതം തുറന്നു. മഴ തുടര്‍ന്നാല്‍ ദുരിത ബാധിത മേഖലകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലകളക്ടര്‍ അറിയിച്ചു.

കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ മംഗലം ഡാമിന്റെയും കാഞ്ഞിരപ്പുഴ ഡാമിന്റെയും മൂന്ന് ഷട്ടറുകള്‍ വീതം ഉയര്‍ത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com