സ്വകാര്യ മേഖലയ്ക്ക് ഐഎസ്ആർഒ സൗകര്യങ്ങൾ; മാർഗരേഖയുമായി കേന്ദ്രം

സ്ഥാപനങ്ങളിൽ നിന്ന് ഉപയോഗത്തിന് അനുസൃതമായി ന്യായമായ നിശ്ചിത തുക ഈടാക്കും.
സ്വകാര്യ മേഖലയ്ക്ക് ഐഎസ്ആർഒ സൗകര്യങ്ങൾ; മാർഗരേഖയുമായി കേന്ദ്രം

ന്യൂ ഡല്‍ഹി: ബഹിരാകാശ ഗവേഷണ കേന്ദ്ര (ഐഎസ്ആർഒ) അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ മേഖലക്ക് ഉപയുക്തമാക്കുന്നതിനുള്ള അനുമതി നൽകുമെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.

ഐഎസ്ആർഒവിൻ്റെ സൗകര്യങ്ങൾ ഉപയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഉപയോഗത്തിന് അനുസൃതമായി ന്യായമായ നിശ്ചിത തുക ഈടാക്കും - എഎൻഐ റിപ്പോർട്ട്.

ബഹിരാകാശ ഗവേഷണ- വികസനവുമായി ബന്ധപ്പെട്ട് 500ഓളം സ്വകാര്യ സ്ഥാപനങ്ങൾ ഐഎസ്ആർഒവിൻ്റെ സൗകര്യങ്ങൾ ഉപയുക്തമാക്കുന്നതിനായ് സമീപിച്ചിട്ടുണ്ട് - മന്ത്രി അറിയിച്ചു.

വിശാലമായ മേഖലകളിൽ പ്രവർത്തനസജ്ജമായുള്ള സ്വകാര്യസ്ഥാപനങ്ങളാണ് ഐഎസ്ആർഒവിൻ്റെ സൗകര്യങ്ങൾ ഉപയോഗിക്കുവാൻ തയ്യാറായിട്ടുള്ളത്. മെക്കാനിക്കൽ - ഇലക്ട്രോട്രോണിക്ക് ഫാഫ്രിക്കേഷൻ, സിസ്റ്റം ഡവല്പ്മെൻ്റ്, ഇൻ്റഗ്രേഷൻ തുടങ്ങിയ മേഖലകളിലായിരിക്കും സൗകര്യങ്ങൾ ഉപയുക്തമാക്കപ്പെടുക.

ബഹിരാകാശ വകുപ്പിന് കീഴിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള ദേശീയ ബഹിരാകാശ പ്രൊമോഷൻ ഓഥറൈസേഷൻ സെൻ്ററായിരിക്കും ബഹിരാകാശ ഗവേഷണ - വികസന സൗകര്യങ്ങൾ സ്വകാര്യ മേഖലക്ക് അനുവദിക്കുന്നതിൻ്റെ മേൽനോട്ടം വഹിക്കുക. ബഹിരാകാശ ഗവേഷണ - വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ചുമതലയും ഈ ഓഥറൈസേഷൻ സെൻ്ററിനായിരിക്കും.

ഐഎസ് ആർഒവിൻ്റെ സൗകര്യങ്ങൾ അനുവദിക്കുന്നതിലുള്ള സന്നദ്ധത അറിയിച്ച് ശാസ്ത്ര - സാങ്കേതിക സമൂഹത്തിന് കേന്ദ്രം കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കോവിഡ് ആശ്വാസ പാക്കേജുകളുടെ ഭാഗമായാണ് ഐഎസ്ആർഒ സൗകര്യങ്ങൾ സ്വകാര്യ മേഖലക്ക് തുറന്നുകൊടുത്തുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനമുണ്ടായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com