മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​ ക്യാ​പ്റ്റ​ന്‍ സ​തീ​ഷ് ശ​ര്‍​മ അ​ന്ത​രി​ച്ചു

1993-96 കാ​ല​യ​ള​വി​ൽ പി.​വി. ന​ര​സിം​ഹ​റാ​വു മ​ന്ത്രി സ​ഭ​യി​ൽ പെ​ട്രോ​ളി​യം ആ​ൻ​ഡ് നാ​ച്ച്യു​റ​ൽ ഗ്യാ​സ് മ​ന്ത്രി​യാ​യി ശ​ർ​മ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.
 മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​ ക്യാ​പ്റ്റ​ന്‍ സ​തീ​ഷ് ശ​ര്‍​മ അ​ന്ത​രി​ച്ചു

ന്യൂഡൽഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ക്യാ​പ്റ്റ​ന്‍ സ​തീ​ഷ് ശ​ര്‍​മ(73) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച ഗോ​വ​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

1993-96 കാ​ല​യ​ള​വി​ൽ പി.​വി. ന​ര​സിം​ഹ​റാ​വു മ​ന്ത്രി സ​ഭ​യി​ൽ പെ​ട്രോ​ളി​യം ആ​ൻ​ഡ് നാ​ച്ച്യു​റ​ൽ ഗ്യാ​സ് മ​ന്ത്രി​യാ​യി ശ​ർ​മ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

രാ​ജീ​വ് ഗാ​ന്ധി​യു​മാ​യി അ​ടു​ത്ത ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന അ​ദ്ദേ​ഹം മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാ എം​പി​യാ​യി​രു​ന്നു. നെഹ്റു കുടുംബം മത്സരിച്ചിരുന്ന അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ നിന്നും മൂന്നു തവണ സതീഷ് ശർമ്മ ലോക്സഭയിലെത്തിയിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com