തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മാറ്റിയത് ഏറെ ചർച്ചാവിഷയമായിരുന്നു. ഇപ്പോൾ കെ കെ ശൈലജയെ മാറ്റിയതിൽ അതൃപ്തി അറിയിച്ചിരിക്കുകയാണ് കേന്ദ്ര നേതാക്കൾ. ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
എന്നാൽ എല്ലാം പുതുമുഖങ്ങൾ എന്നത് പാർട്ടി തീരുമാനമെന്നും ശൈലജയ്ക്ക് മാത്രം ഇളവ് നൽകേണ്ടെന്നും സി പി എം തീരുമാനിക്കുകയായിരുന്നു.എന്നാൽ പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മറ്റ് പ്രതികരണങ്ങൾക്ക് ഇല്ലെന്നും കെ കെ ശൈലജ പറഞ്ഞു.
Comments