മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍
Top News

മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ അന്വേഷണം.

News Desk

News Desk

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര ധനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ അന്വേഷണത്തിനൊപ്പം എന്‍.ഐ.എയും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തും. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ അന്വേഷണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച്‌ പരാതി ലഭിച്ചിരുന്നു. കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. എന്നാല്‍ ഇത് ലഭിക്കാതെയാണ് മന്ത്രി ബന്ധപ്പെട്ടത്.

നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം. എന്നാല്‍ ഇത് ജലീല്‍ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

"പോകുന്ന തോണിക്കൊരുന്ത്" ---------------------------------------- ഇന്ത്യയും യു.എ.ഇയും നയതന്ത്ര തലത്തിൽ പതിറ്റാണ്ടുകളായി...

Posted by Dr KT Jaleel on Monday, August 3, 2020
Anweshanam
www.anweshanam.com