ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്ര സർക്കാർ നിയന്ത്രണം

ഇതോടെ ടിവി ചാനലുകള്‍ക്കും പരമ്പരാഗത മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകള്‍ക്ക് കൂടി ബാധകമാകും
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്ര സർക്കാർ നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും മേല്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇവയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

ഇതോടെ ടിവി ചാനലുകള്‍ക്കും പരമ്പരാഗത മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമുകള്‍ക്ക് കൂടി ബാധകമാകും. ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങള്‍ക്കായി കൊണ്ട് വരുന്നതെന്ന കാര്യത്തില്‍ ഉത്തരവില്‍ വ്യക്തതയില്ല.

നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും മറ്റും ആരംഭിക്കാന്‍ നിലവില്‍ കാര്യമായ നിയമ നടപടികളൊന്നും പൂര്‍ത്തിയാക്കേണ്ടതായിട്ടില്ല. ഇതിന് മാറ്റം വരുമെന്നാണ് കരുതുന്നത്.

Related Stories

Anweshanam
www.anweshanam.com