കോവിഡ് വ്യാപനം;നിയന്ത്രണങ്ങൾ മെയ് 31 വരെ തുടരണമെന്ന് കേന്ദ്ര സർക്കാർ

ഏപ്രിൽ 30 വരെ കണ്ടൈൻമെൻറ് സോൺ ഏർപെടുത്താനായിരുന്നു മുൻപ് കേന്ദ്രം നൽകിയ നിർദേശം.
കോവിഡ്  വ്യാപനം;നിയന്ത്രണങ്ങൾ മെയ് 31  വരെ തുടരണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യം ഇപ്പോൾ കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ്.ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള നടപടികൾ മെയ് 31 വരെ നീട്ടണമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഏപ്രിൽ 30 വരെ കണ്ടൈൻമെൻറ് സോൺ ഏർപെടുത്താനായിരുന്നു മുൻപ് കേന്ദ്രം നൽകിയ നിർദേശം.എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീട്ടുകയായിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിൽ ഉള്ളതും ആശുപത്രി കിടക്കകൾ 60 ശതമാനം രോഗികൾ ഉള്ളതുമായ പ്രദേശങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാനാണ് കേന്ദ്ര നിർദേശം.2005 -ലെ ദുരന്തനിവാരണ നിയമത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com