കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭ യോഗം

കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭ യോഗം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. 11 മണിക്ക് നടക്കുന്ന സമ്പൂര്‍ണ്ണ മന്ത്രിസഭ യോഗത്തില്‍ ഓക്സിജന്‍ പ്രതിസന്ധി, വാക്സീന്‍ ക്ഷാമം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വാക്സീന്‍ വിലയില്‍ ഏകീകരണമില്ലാത്തതിന്റെ വിശദീകരണവും കേന്ദ്രം കോടതിയില്‍ നല്‍കും.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് മുന്നേമുക്കാന്‍ ലക്ഷം പിന്നിട്ടേക്കും. മരണസംഖ്യ രണ്ട് ദിവസമായി മൂവായിരത്തിന് മുകളിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com