സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

കേരളം കൂടാതെ മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

ന്യൂ ഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുളളതാണ് പ്രത്യേക സംഘമാണ് കേരളത്തിലെത്തുക. കേവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തില്‍ പ്രതിരോധ നടപടികളില്‍ വീഴ്ച്ച പറ്റിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കേരളം കൂടാതെ മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തലാണ് പ്രധാന ലക്ഷ്യം.

ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണത്തില്‍ 43 ശതമാനം പേരും കേരളത്തിലാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരിട്ടിയാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ രോഗം വ്യാപനം ഉയര്‍ത്താന്‍ കാരണമായെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തല്‍.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com