ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രം വായ്പയെടുത്ത് നല്‍കണം: തോമസ് ഐസക്
Top News

ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രം വായ്പയെടുത്ത് നല്‍കണം: തോമസ് ഐസക്

കോവിഡ് മൂലമുള്ളതെന്നും, ജി.എസ്.ടി വഴിയുള്ളതെന്നും വേര്‍തിരിച്ച്‌ നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുന്നത് വഞ്ചനയും അനീതിയുമാണ്.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം വായ്പയെടുത്ത് നല്‍കണമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്. സെസ് നിരക്ക് വര്‍ദ്ധിപ്പിക്കാനോ, കൂടുതല്‍ കാലത്തേക്ക് പിരിക്കാനോ കഴിയാത്തതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് പകരം കേന്ദ്രം വായ്പയെടുത്ത് നല്‍കണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം ഒരാഴ്ചയ്‌ക്കുള്ളില്‍ മറുപടി നല്‍കുമെന്ന് മന്ത്രി പറഞ്ഞു .

കോവിഡ് മൂലമുള്ളതെന്നും, ജി.എസ്.ടി വഴിയുള്ളതെന്നും വേര്‍തിരിച്ച്‌ നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറുന്നത് വഞ്ചനയും അനീതിയുമാണ്. ഇത് സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കും. 21 ലക്ഷം കോടി ആത്മനിര്‍ഭര്‍ ഭാരതിന് ചെലവിട്ട കേന്ദ്രത്തിന്, രണ്ടര ലക്ഷം കോടി സംസ്ഥാനങ്ങള്‍ക്ക് നല്‍കാവുന്നതേയുള്ളു. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ആറ് മാസമായി നീട്ടിക്കൊണ്ടു പോകുന്നു.എന്ന് മന്ത്രി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

Anweshanam
www.anweshanam.com