ലൈഫ് മിഷൻ: സിബിഐ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ സിഇഒ അടക്കമുള്ളവരെയും ചോദ്യം ചെയ്യാന്‍ ആണ് തീരുമാനം
ലൈഫ് മിഷൻ: സിബിഐ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ ഇടപാട് അന്വേഷിക്കുന്ന സിബിഐ സംഘം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയെ സമീപിക്കാന്‍ ആണ് സിബിഐ നീക്കം.

കോണ്‍സുലേറ്റില്‍ സ്വാധീനം ഉപയോഗിച്ച്‌ ലൈഫ് മിഷന്‍ കരാര്‍ വാങ്ങി നല്‍കാം എന്ന ഉറപ്പില്‍ യൂണിടാക് കമ്പനിയില്‍ നിന്ന് സ്വപ്നയും സംഘവും കോടികളുടെ കമ്മീഷന്‍ കൈപ്പറ്റിയാതായി യൂണിറ്റാക് എം.ഡി.സന്തോഷ്‌ ഈപ്പന്‍ നേരത്തെ മൊഴി നൽകിയിരുന്നു. ഓണ്‍ലൈന്‍ വഴി 4.25 കോടി രൂപ സ്വപ്നയും സംഘവും കമ്മീഷന്‍ ആയി കൈപറ്റി എന്നാണ് സന്തോഷ്‌ ഈപ്പന്റെ മൊഴി.

ഇക്കാര്യത്തില്‍ വ്യക്തത വരുത്താൻ യൂണിടാക് നടത്തിയ ബാങ്ക് ഇടപാടുകളും സിബിഐ പരിശോധിക്കുന്നുണ്ട്. ഇതിനു പിറകെ ലൈഫ് മിഷന്‍ സിഇഒ അടക്കമുള്ളവരെയും ചോദ്യം ചെയ്യാന്‍ ആണ് തീരുമാനം.

Related Stories

Anweshanam
www.anweshanam.com