ഹത്രാസ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഹത്രാസ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

ലക്നൗ: ഹത്രാസ് കേസ് അന്വേഷണം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സിബിഐ ഏറ്റെടുത്തു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു.

ദളിത് സമുദായാംഗമായ ഇരുപതുകാരി സെപ്റ്റംബര്‍ 14നാണ് കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29നാണ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ച് മരിച്ചത്.

പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്ന് മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പോലീസ് നിര്‍ബന്ധമായി സംസ്‌കരിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com