‘ഒരു തെറ്റും ചെയ്യാതെ പിണറായി സർക്കാരിനെ കേന്ദ്ര ഏജന്‍സികൾ ക്രൂശിക്കുകയാണ്’: എ.എ.റഹിം

പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ യുവജനസംഘടനകളുടെയും സഹായം തങ്ങൾ തേടും .
‘ഒരു തെറ്റും ചെയ്യാതെ പിണറായി സർക്കാരിനെ കേന്ദ്ര ഏജന്‍സികൾ ക്രൂശിക്കുകയാണ്’: എ.എ.റഹിം

തിരുവനന്തപുരം : ലൈഫ് മിഷനിലെ ക്രമക്കേട് ഉൾപ്പെടെയുള്ളവയിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പ്രതിരോധിച്ച് ഡിവൈഎഫ്ഐ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു. സര്‍ക്കാരിനെതിരെ അന്വേഷണം നടത്തുന്നവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പങ്ക് അന്വേഷിക്കുന്നില്ലെന്നും റഹിം ആരോപിച്ചു.

സ്വർണ്ണക്കള്ള കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികളും പിണറായിയെ വേട്ടയാടുകയാണ് ഒരു തെറ്റും ചെയ്യാതെ പിണറായി സർക്കാരിനെ ക്രൂശിക്കുകയാണെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറഞ്ഞു.

പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാ യുവജനസംഘടനകളുടെയും സഹായം തങ്ങൾ തേടും . കേരളത്തിൽ കൊറോണ പടർത്താനും ആസൂത്രണ പദ്ധതി നടക്കുന്നുണ്ട് . ഇടതു പക്ഷത്തെ തകർക്കാൻ കൊറോണയെ പോലും കൂട്ടുപിടിക്കുന്നതായും ഡി വൈ എഫ് ഐ സംശയിക്കുന്നുവെന്ന് എ.എ.റഹിം വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com