വിവിഐപി ഹെലികോപ്ടർ ഇടപ്പാട് കേസിൽ സിബിഐയുടെ കുറ്റപത്രം
കേസിലെ 15 പ്രതികൾക്കും സ്വകാര്യ കമ്പനികൾക്കുമെതിരെയാണ് അനുബന്ധ കുറ്റപത്രം
വിവിഐപി ഹെലികോപ്ടർ ഇടപ്പാട് കേസിൽ സിബിഐയുടെ കുറ്റപത്രം

3600 കോടി രുപയുടെ വിവിഐപി ഹെലികോപ്ടർ ഇടപ്പാട് കേസിൽ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.അഗസ്റ്റ വെസ്റ്റ്ലാൻ്റ് ഹെലികോപ്ടർ ഇടപ്പാട് കേസിലെ 15 പ്രതികൾക്കും സ്വകാര്യ കമ്പനികൾക്കുമെതിരെയാണ് അനുബന്ധ കുറ്റപത്രം.

ഇടനിലക്കാരായ ക്രിസ്റ്റ്യൻ മിഷ്യേൽ, രവി സക്സേന തുടങ്ങിയവരാണ് കുറ്റപത്രത്തിലുൾപ്പെട്ടിട്ടുള്ളത്. മുൻ രാജ്യരക്ഷസെക്രട്ടറി പിന്നീട് കംട്രോളർ ആൻ്റ് ഓഡിറ്റർ ജനറലുമായ ശശികാന്ത് ശർമ, മുൻ വ്യോമസേനാ മേധാവി ജസ്ബിർ സിങ് പൻസർ എന്നിവരും കേസിലെ പ്രതികളാണ്. പക്ഷേ പ്രോസിക്യൂട്ട് ചെയ്യാൻ ഇനിയും കേന്ദ്ര സർക്കാർ അനുമതി ലഭ്യമായിട്ടില്ല. അതിനാൽ ഇരുവരുടെയും പേര് കുറ്റപത്രത്തിലുൾപ്പെടുത്തിയിട്ടില്ല.

ബ്രിട്ടനിൽ നിന്ന് വിവിഐപി 12 ഹെലികോപ്ടറുകൾ വാങ്ങുന്നതിനായുണ്ടാക്കിയ കരാറിൽ അഴിമതി നടന്നുവെന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് - ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്.

1988-ലെ അഴിമതി വിരുദ്ധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. മൊഹാലി, കൽക്കട്ട, ദില്ലി , മൗറിഷ്യസ് എന്നിവടങ്ങളിലെ സ്വകാര്യ കമ്പനികളാണ് കുറ്റപത്രത്തിലുള്ളത്.

പ്രതികൾ വ്യാജ കമ്പനികളുടെ മറവിൽ ഹെലികോപക്ടറർ ഇടപ്പാടിൽ കമ്മീഷൻ കൈപ്പറ്റിയെന്നും കള്ളപണ ഇടപ്പാട് നടത്തിയെന്നതുമാണ് കേസിനാധാരം. 2009 ലാണ് വിവിഐപി ഹെലികോപ്ടർ ഇടപ്പാടുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങൾ ഉയർന്നുവന്നത്.

Related Stories

Anweshanam
www.anweshanam.com