ജലാലാബാദ് ജയിലിൽ 
ഐഎസ് ആക്രമണം; 3 മരണം
Top News

ജലാലാബാദ് ജയിലിൽ ഐഎസ് ആക്രമണം; 3 മരണം

സുരക്ഷസേനയുമായുള്ള പോരാട്ടം തുടരുകയാണ്.

News Desk

News Desk

ജലാലാബാദ്: കിഴക്കൻ അഫ്ഗാൻ നഗരം ജലാലാബാദ് ജയിൽ അങ്കണത്തിൽ തിവ്രവാദി ആക്രമണം. മൂന്നു പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കു പറ്റിയെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷസേനയുമായുള്ള പോരാട്ടം തുടരുകയാണ്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഐ‌എസ് ഏറ്റെടുത്തു.

ആഗസ്ത് രണ്ടിന് ജയിൽ പ്രവേശന കവാടത്തിനടുത്ത് സ്‌ഫോടകവസ്തുക്കൾ നിറച്ച ചാവേർ കാർ ബോംബ് പൊട്ടിത്തെറിച്ചു. ഇതിനെ തുടർന്നാണ് ആക്രമണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിരവധി ആക്രമണകാരികൾ വെടിയുതിർക്കുകയായിരുന്നു.

സംഭവസ്ഥലത്ത് കുടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസിനെയും വിന്യസിച്ചു. മൂന്നു മരണമാണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ സംഖ്യ കൂടാനിടയുണ്ടെന്ന് ഇൻ്റീരിയർ മന്ത്രാലയ വക്താവ് താരീഖ് അരിയൻ പറഞ്ഞു.

ആക്രമണത്തിൽ നിരവധി ജയിൽ അന്തേവാസികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. സുരക്ഷാവാച്ച് ടൗവ്വറുകൾ ആക്രമണക്കാരികളുടെ നിയന്ത്രണത്തിലാണ്.

ജലാലാബാദ് നഗരത്തിൻ്റെ ഹൃദയഭാഗത്ത് ആയുധധാരികളായ ഇത്രയധികം തീവ്രവാദികൾ കയറിക്കൂടിയെങ്കനെയെന്നതിൽ ഇനിയും വ്യക്തതയില്ലെന്ന് പ്രാദേശിക മാധ്യമ പ്രവർത്തകനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിനിടെ ജയിലിൽ നിന്ന് ഡസൻ കണക്കിന് തടവുക്കാർ രക്ഷപ്പെട്ടതായും പറയുന്നു. അതേസമയം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 100 ലധികം തടവുകാർ പിടിക്കപ്പെട്ടതായി പൊലീസ് വക്താവ് എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള അറിയിപ്പ് ഐഎസ് അവരുടെ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നൽകി. അതേസമയം ആക്രമണത്തിൽ താലിബാന് പങ്കില്ലെന്ന പ്രസ്താവനയുമിറങ്ങിയിട്ടുണ്ട്.

Anweshanam
www.anweshanam.com