പഞ്ചാബി ഗായകൻ മൂസെ വീണ്ടും കുരുക്കിൽ

ഈയ്യിടെ പുറത്തിറിങ്ങിയ വീഡിയോ ആൽബം ആയുധം - തോക്ക് സംസ്ക്കാരത്തെ പ്രേരിപ്പിക്കുന്നതാണെന്നതിൻ്റെ പേരിലാണ് മൂസെ വാലക്കെതിരെയുള്ള ഇപ്പോഴത്തെ കേസ്
പഞ്ചാബി ഗായകൻ മൂസെ 
വീണ്ടും കുരുക്കിൽ

പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലക്കെതിരെ മറ്റൊരു കേസുക്കൂടി. ഈയ്യിടെ പുറത്തിറിങ്ങിയ വീഡിയോ ആൽബം ആയുധം - തോക്ക് സംസ്ക്കാരത്തെ പ്രേരിപ്പിക്കുന്നതാണെന്നതിൻ്റെ പേരിലാണ് മൂസെ വാലക്കെതിരെയുള്ള ഇപ്പോഴത്തെ കേസ് - ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

നിയമവിരുദ്ധമായി എകെ - 47 റൈയ്ഫിൾ ഉപയോഗിച്ചുവെന്ന കേസിൽ മുൻകൂർ ജാമ്യത്തിലാണ് മൂസെവാല. ഈ വർഷം ഫെബ്രുവരിയിൽ മൻസാ പോലിസാണ് ഈ കേസ് റജിസ്ട്രർ ചെയ്തത്.

ഇപ്പോഴത്തെ വിവാദ വീഡിയോ കേസിൻ്റെ പശ്ചാത്തലത്തിൽ മൂസെവാലയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിക്കുവാനുള്ള നീക്കത്തിലാണ് പഞ്ചാബ് പോലിസ്.

സൻജൂ എന്ന വീഡിയോ ആൽബം മൂസെവാല തൻ്റെ യൂട്യൂബ് ചാനലിലാണ് അപ്പ് ലോഡ് ചെയ്തിട്ടുള്ളത്. വിവിധ സാമൂഹിക മാധ്യമങ്ങളിലത് വൈറലാണ്. ആയുധങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്ക മെന്നാണ് പോലിസ് കണ്ടെത്തൽ.

സമാനമായി ഈ വർഷം ഫെബ്രുവരിയിൽ റജിസ്ട്രർ ചെയ്യപ്പെട്ട കേസിൽ മുൻകൂർ ജാമ്യത്തിലുള്ള വ്യക്തി വീണ്ടും ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കുറ്റം ആവൃത്തിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിട്ടാണ് പോലിസ് കാണുന്നത്. മദ്യം - ലഹരിമരുന്ന് ഉപയോഗങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിക്കുന്ന ഗാനങ്ങൾക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചാബ്- ഹരിയാനാ ഹൈകോടതി ഉത്തരവ് നിലവിലുണ്ട്. ഇതിൻ്റെ പിൻബലത്തിലാണ് പോലിസിൻ്റെ ഇപ്പോഴത്തെ നീക്കം.

Related Stories

Anweshanam
www.anweshanam.com