കോവിഡ് മാനദണ്ഡം ലംഘിച്ചു; ഡി കെ മുരളി എംഎല്‍എക്കെതിരെ കേസ്

കോടതി നിർദ്ദേശ പ്രകാരമാണ് എംഎൽഎ ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും കേസെടുത്തതത്
കോവിഡ് മാനദണ്ഡം ലംഘിച്ചു; ഡി കെ മുരളി എംഎല്‍എക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പരാതിയിൽ വാമനപുരം എംഎൽഎ ഡി കെ മുരളിക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 19ന് കല്ലറ മുതുവിള ഡിവൈഎഫ്ഐ നടത്തിയ പൊതുപരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകന്‍ ബിജു കോടതിയിൽ ഹർജി നൽകിയിരുന്നു.

കോടതി നിർദ്ദേശ പ്രകാരമാണ് എംഎൽഎ ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും കേസെടുത്തതത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ എംഎൽഎ നിരീക്ഷണത്തിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com