അഫ്ഗാൻ കാർ ബോംബ് സ്ഫോടനം:12 മരണം
അഫ്ഗാൻ - താലിബാൻ സമാധാന ചർച്ചകളെ അലോസരപ്പെടുത്തി ആക്രമണങ്ങൾ പെരുകുന്നതിൽ കുറവൊന്നുമല്ല.
അഫ്ഗാൻ കാർ ബോംബ് സ്ഫോടനം:12 മരണം

അഫ്ഗാനിസ്ഥാനിൽ കാർ ബോംബ് സ്ഫോടനത്തിൽ 12 പേർക്ക് ജീവഹാനി. 100 ലധികം പേർക്ക് പരിക്ക് - അൽ ജസീറ റിപ്പോർട്ട്.

പടിഞ്ഞാറൻ ഗോർ പ്രവശ്യ തലസ്ഥാനം ഫിറോസ് കോയിലെ പോലീസ് ആസ്ഥാന മന്ദിരത്തെ ലക്ഷ്യംവച്ചുള്ളതായിരുന്നു കാർ ബോംബ്. രാജ്യത്തെ മറ്റു പ്രവശ്യകളെ അപേക്ഷിച്ച് ഗോർ പ്രവശ്യയിൽ പൊതുവെ സമാധാന അന്തരീക്ഷമാണ് നിലനിന്നിരുന്നത്.

പ്രാദേശിക സമയം 06:30 ജിഎംടി പോലീസ് ആസ്ഥാന മന്ദിരത്തിൻ്റെ മുന്നിലാണ് കാർ ബോംബ് പൊട്ടിതെറിച്ചതെന്ന് ഇൻ്റീരിയർ മന്ത്രാലയം പറഞ്ഞു. അഫ്ഗാൻ - താലിബാൻ സമാധാന ചർച്ചകളെ അലോസരപ്പെടുത്തി ആക്രമണങ്ങൾ പെരുകുന്നതിൽ കുറവൊന്നുമല്ല.

Related Stories

Anweshanam
www.anweshanam.com