പൊലീസ് സ്റ്റേഷൻ നവീകരണം; കേന്ദ്ര സർക്കാരിനെതിരെ സിഎജി

നക്സൽ ബാധിത മേഖലയിലെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഫണ്ട് വകയിരുത്തപ്പെട്ടിരുന്നു.
പൊലീസ് സ്റ്റേഷൻ നവീകരണം; കേന്ദ്ര സർക്കാരിനെതിരെ സിഎജി

ന്യൂ ഡല്‍ഹി: രാജ്യത്തെ നക്സൽ ബാധിത മേഖലയിലെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ മോദി സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്ന് കംട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്.

നക്സൽ ബാധിത മേഖലയിലെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഫണ്ട് വകയിരുത്തപ്പെട്ടിരുന്നു. അത് പഴാക്കപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ പ്രതികൂട്ടിലാക്കിയുള്ളതാണ് സിഎജി റിപ്പോർട്ട് - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

10 സംസ്ഥാനങ്ങളിൽ 83 ജില്ലകളിലെ നക്സൽ ബാധിത മേഖലയിൽ 400 പൊലീസ് സ്റ്റേഷനുകൾ / ഔട്ട് പോസ്റ്റുകൾ ആധുനിക സംവിധാനങ്ങളോടെ ശക്തിപ്പെടുത്തുന്നതിനാണ് ഫണ്ട് വകയിരുത്തപ്പെട്ടത്.

623 കോടി രൂപ വകയിരുത്തിയതിൽ 2012-16 കാലയളവിൽ 58.8 കോടി മാത്രമാണ് അനുവദിക്കപ്പെട്ടത്. ഫണ്ട് വിനിയോഗ കാലാവധി അവസാനിക്കുകയാണ്. പക്ഷേ ഫണ്ട് വിനിയോഗമെങ്ങുമെത്തിയില്ല.

പദ്ധതിയുടെ ഭാഗമല്ലാത്ത രണ്ട് പൊലീസ് സ്റ്റേഷനുകളുടെ നിർമാണത്തിനായി മധ്യപ്രദേശ് സർക്കാർ ഏകദേശം 3.79 കോടി രൂപ ചെലവഴിച്ചുവെന്നും അവ ക്രമവിരുദ്ധമാണെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷ ശക്തിപ്പെടുത്തിയ പൊലീസ് സ്റ്റേഷനുകൾ പദ്ധതി പ്രകാരം ഒരു പൊലീസ് സ്റ്റേഷന് രണ്ട് കോടി രൂപ ചെലവഴിക്കാം. ഇതിലൂടെ 400 പൊലീസ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ആഭ്യന്തര മന്ത്രാലയത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ഫണ്ട് അനുവദിച്ചത് 80:20 എന്ന അനുപാതത്തിലായിരുന്നു.

മാവോയിസ്റ്റ് തീവ്രവാദി ആക്രമണങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. രാജ്യത്തെ 400 നിയുക്ത പോലീസ് സ്റ്റേഷനുകളിലോ ഔട്ട് ‌പോസ്റ്റുകളിലോ ഉയർന്ന അതിർത്തി മതിലുകൾ, അത്യാധുനിക കൺട്രോൾ റൂമുകൾ, വാച്ച് ടവറുകൾ എന്നിവ നിർമ്മിക്കുകയെന്നതാണ് പദ്ധതി.

2011-12 നും 2015-16 നുമിടയിൽ ആഭ്യന്തര മന്ത്രാലയം 623.89 കോടി രൂപ കേന്ദ്രത്തിന്റെ വിഹിതത്തിന്റെ ഭാഗമായി 10 സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 2019 ആഗസ്ത് വരെ 751.33 കോടി രൂപ ചെലവിൽ 397 പൊലീസ് സ്റ്റേഷനുകൾ നിർമിച്ചതായും ബീഹാറിൽ മൂന്ന് കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016 ഏപ്രിലിൽ ഈ പദ്ധതിയുടെ കാലാവധി കഴിഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com