ഗുരുതര പിഴവുകള്‍; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം, സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍

കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത ആയി മാറുമെന്നും കടമെടുപ്പ് ഭരണഘടന വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുതര പിഴവുകള്‍;  സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം, സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ വിവാദ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത ആയി മാറുമെന്നും കടമെടുപ്പ് ഭരണഘടന വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാത്തത് എന്ന തലക്കെട്ടോടുകൂടി റിപ്പോര്‍ട്ടിന്റെ 45,46 പേജുകളിലാണ് കിഫ്ബിയെപറ്റി പ്രതിപാദിക്കുന്നത്. സംസ്ഥാനത്തിന്റെ സഞ്ചിത നികുതിയുടെ ഉറപ്പിന് മുകളില്‍ സംസ്ഥാന സര്‍ക്കാറിന് ഇന്ത്യന്‍ ഭൂപ്രദേശത്തില്‍ കടമെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വാചകത്തിലാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. കിഫ്ബി മസാലബോണ്ട് പുറത്തിറക്കി വായ്പയെടുത്തത് ഇന്ത്യയിലെ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വിദേശ വായ്പ സ്വീകരിക്കുന്നതിന് ഭരണഘടന അനുവാദം നല്‍കുന്നില്ലെന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, വായ്പ സ്വീകരിക്കാന്‍ എന്‍ഒസി നല്‍കിയിട്ടുള്ള റിസര്‍വ് ബാങ്കിന്റെ നടപടിയിലും ഈ റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം സി.എ.ജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു. അത് ഇനി സഭയില്‍ വെച്ചിട്ടെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധനമന്ത്രിയുടെ സ്റ്റേറ്റമെന്റ് സഭയില്‍ വെക്കാന്‍ ഗവര്‍ണറുടെ അനുമതിയുണ്ടോയെന്നും സതീശന്‍ ചോദിച്ചു. എന്നാല്‍ ഇതിന് അനുമതി കിട്ടിയിട്ടുണ്ടെന്ന് സ്പീക്കര്‍ മറുപടി നല്‍കി. സംസ്ഥാന വികസനത്തെ ബാധിക്കുന്ന വിഷയമാണെന്നും അത് സഭ അറിയേണ്ടതാണെന്നും മന്ത്രി തോമസ് ഐസകും മറുപടി നല്‍കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com