പൗരത്വ ഭേദഗതി നിയമം ജനുവരി മുതൽ നടപ്പാക്കുമെന്ന് ബിജെപി

അയല്‍രാജ്യങ്ങളില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയതെന്ന് കൈലാഷ്
പൗരത്വ ഭേദഗതി നിയമം ജനുവരി മുതൽ നടപ്പാക്കുമെന്ന് ബിജെപി

പശ്ചിമ ബംഗാളിലെ വലിയ അഭയാർഥി ജനവിഭാഗത്തിന് പൗരത്വം നൽകാൻ കേന്ദ്രവും ബി.ജെ.പിയും താൽപര്യപ്പെടുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ.

ജനുവരി മുതല്‍ പൗരത്വ ഭേദഗതി നിയമം നടുപ്പാക്കിയേക്കുമെന്ന് വര്‍ഗിയ ബംഗാളിലെ പൊതുപരിപാടിയില്‍ പ്രഖ്യാപിച്ചു. അഭയാര്‍ഥി പ്രശ്‌നം ഏറെ ചര്‍ച്ച ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഇവിടെ മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമപ്രകാരം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയതെന്ന് കൈലാഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയാണ് നിയമം നടപ്പാക്കാനുള്ള കാലതാമസത്തിനു കാരണമെന്ന് ഒക്ടോബറില്‍ ബിജെപി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ബിജെപി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഫിര്‍ഹാദ് ഹക്കീം പ്രതികരിച്ചു

Related Stories

Anweshanam അന്വേഷണം
www.anweshanam.com