കേരളത്തില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന്

തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറപ്പെടുവിക്കും.
കേരളത്തില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന്

ന്യൂഡല്‍ഹി: എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേക്ക്‌ ഓഗസ്റ്റ് 24ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന് പുറമെ യുപിയില്‍നിന്നുള്ള ബേനിപ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13ആണ്. സൂക്ഷ്മ പരിശോധന 14നു നടക്കും.

ഓഗസ്റ്റ് പതിനേഴാണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും തിരഞ്ഞെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും.

Related Stories

Anweshanam
www.anweshanam.com