ഫെബ്രുവരിയോടെ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാക്കും: വിദ്ഗധ സമിതി

കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചാല്‍ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് വിദ്ഗധ സമിതി.
ഫെബ്രുവരിയോടെ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാക്കും: വിദ്ഗധ സമിതി

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചാല്‍ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് വിദ്ഗധ സമിതി. ഇതിനൊടകം തന്നെ ഇന്ത്യ ഉയര്‍ന്ന കോവിഡ് നിരക്ക് പിന്നിട്ടെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കോവിഡ് ബാധിതരുടെ എണ്ണം 1.06 കോടി വരെ എത്താമെന്നും സമിതി വിലയിരുത്തി.

കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ ലോക്ക്ഡൗണിന് സാധിച്ചുവെന്ന് വിദ്ഗധ സമിതി കണ്ടെത്തി. അതേസമയം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് ആശ്വാസമായി കണക്കുകള്‍. രണ്ടു മാസത്തിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി. 71 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗബാധയില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ എത്തുന്നത്. രാജ്യത്ത് ഇന്നലെ 62,212 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

പ്രതിദിന രോഗികളുടെ എണ്ണം ഇന്ത്യയില്‍ നേരത്തെ ഒരുലക്ഷത്തിന് അടുത്ത് വരെ എത്തിയിരുന്നു. ബ്രസീലിനെയും അമേരിക്കയെയും പിന്തള്ളി രോഗികളുടെ എണ്ണം രാജ്യത്ത് ഉയര്‍ന്നത് വലിയ ആശങ്കയായിരുന്നു. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞു. 783311 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 88.03 ശതമാനത്തിലെത്തിയതും ആശ്വാസം പകരുന്നു.

Related Stories

Anweshanam
www.anweshanam.com