യുപിയിൽ വീണ്ടും ക്രൂരത; മന്ത്രവാദത്തിനായി ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ്
യുപിയിൽ വീണ്ടും ക്രൂരത; മന്ത്രവാദത്തിനായി ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കാണ്‍പുര്‍: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ വീണ്ടും അതിക്രൂരത. കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ കരള്‍ കൊലപാതകികള്‍ പുറത്തെടുത്തു. വനമേഖലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദത്തിന് വേണ്ടിയാണ് കുട്ടിയുടെ കൊലപാതകം. ദീപാവലിക്ക് തലേന്നാണ് കുഞ്ഞിനെ ഘത്തംപുര്‍ പ്രദേശത്തുനിന്ന് കാണാതായത്.

പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികകള്‍ കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കരള്‍ എടുത്തുമാറ്റിയത് പൂജയ്ക്ക് വേണ്ടിയായിരുന്നു. സംഭവത്തില്‍ പ്രധാന പ്രതികളായ അങ്കുല്‍ കുറില്‍ (20), ബീരന്‍ (31), പരശുറാം കുറില്‍ എന്നിവരടക്കം നാലുപേര് അറസ്റ്റിലായി.

പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 1999ല്‍ വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളില്ല. കുട്ടികളുണ്ടാകാന്‍ വേണ്ടിയാണ് മന്ത്രവാദം നടത്തിയത്. പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ശ്വാസകോശം വേര്‍പ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്.

ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി. കൊലപ്പെടുത്തുന്നതിന് മുൻപ് ബലാത്സംഗം ചെയ്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ അന്വേഷണം പുരോഗമിക്കുകയാണ്. ബിജിപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ പീഡനങ്ങൾ തുടർക്കഥയാവുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നിരവധി അക്രമങ്ങൾ നടന്നിട്ടും പലതിലും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയും ഉണ്ട്. സമീപ കാലത്ത് നടന്ന ഹത്രാസ് കേസ് നടന്ന് നാളുകൾ കഴിയും മുൻപാണ് പുതിയ സംഭവം.

Related Stories

Anweshanam
www.anweshanam.com