ഉന്നാവിൽ രണ്ട് പെൺകുട്ടികൾ ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ

ഒ​രു പെ​ണ്‍​കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്
ഉന്നാവിൽ രണ്ട് പെൺകുട്ടികൾ ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ മൂന്ന് ദളിത് പെൺകുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. പ​തി​മൂ​ന്നും പ​തി​നാ​റും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ഒ​രു പെ​ണ്‍​കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കെെയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പു​ല്ല് പ​റി​ക്കാ​ന്‍ പോ​യ കു​ട്ടി​ക​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

ഐ​ജി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com