ഫെയ്‌സ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

കോമ്പറ്റീഷന്‍ റെഗുലേറ്ററാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍

ലണ്ടന്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടണ്‍. വിശ്വാസ വഞ്ചന കാണിച്ചെന്ന് ആരോപിച്ചാണ് നടപടി. കോമ്പറ്റീഷന്‍ റെഗുലേറ്ററാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ഓണ്‍ലൈന്‍ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് അന്വേഷണ വിധേയമാവുക. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്ന് കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുതിയ സ്വകാര്യതാനയത്തിന്റെ പേരില്‍ വാട്ട്‌സ് ആപ്പ് വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് മാതൃകമ്പനിയായ ഫേസ്ബുക്കിനെതിരെ ബ്രിട്ടണ്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ യു.കെ സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com