ബിപിസിഎൽ പെട്രോകെമിക്കൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ആഗോള ടൂറിസം റാങ്കിംഗിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ അറുപതിൽ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്.
ബിപിസിഎൽ പെട്രോകെമിക്കൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

കൊച്ചി :ബിപിസിഎൽ പെട്രോകെമിക്കൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇതിന് പുറമെ അഞ്ച് വികസനപദ്ധതികളും സമർപ്പിച്ചു.

മലയാളത്തിൽ നമസ്‌കാരം പറഞ്ഞുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ടൂറിസം റാങ്കിംഗിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ അറുപതിൽ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയിൽ ഇനിയും നമുക്ക് വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com