നാവായിക്കുളത്ത് ഇളയ മകന്റെയും മൃതദേഹം കണ്ടെത്തി

ഇളയ മകന്‍ അന്‍ഷാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നാവായിക്കുളത്ത് ഇളയ മകന്റെയും മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂത്തമകന്‍ അല്‍ത്താഫിനെ (11) വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. പിതാവ്‌ സഫീറിന്റെ മൃതദേഹം നേരത്തെ ആറാട്ട് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആറാട്ട് കുളത്തില്‍ അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com