നേ​മ​ത്ത് സം​ഘ​ര്‍​ഷം; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കെ. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു

മുരളീധരൻ വീടുകൾ കയറി പണം നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്
നേ​മ​ത്ത് സം​ഘ​ര്‍​ഷം; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കെ. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു

തിരുവനന്തപുരം: നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്‍റെ വാഹനം തടഞ്ഞു. മുരളീധരൻ വീടുകൾ കയറി പണം നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.

രാത്രി ഒന്‍പതരയോടെ നേമം സ്റ്റുഡിയോ റോഡിൽ വച്ചാണ് സംഭവം. നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി കെ. മുരളീധരന്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രിയില്‍ രഹസ്യമായി പണം നല്‍കാന്‍ എത്തിയെന്നാരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ട്.

ഇതേ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി നേമം സജീര്‍, നേമം ബ്ളോക്ക് സെക്രട്ടറി വിവേക് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും നേമം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുമെന്നും നാളെ രാവിലെ ഇത് സംബന്ധിച്ച്‌ വാര്‍ത്താസമ്മേളനം നടത്തുമെന്നും നേമത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com