
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിംഗ് ശതമാനം കൂട്ടുന്നതിനേക്കാൾ സീറ്റുകളുടെ എണ്ണം കൂടുന്നതാണ് പ്രധാനം. ഇതിനായി കേന്ദ്ര പദ്ധതികളുടെ നേട്ടം താഴെത്തട്ടിൽ എത്തിക്കണമെന്നു മോദി പറഞ്ഞു.
കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തിൽ അവഗണിക്കാൻ കഴിയാത്ത ശ്കതിയായി ബിജെപി മാറണം. ലക്ഷ്യം നേടാൻ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷൻ വിജയ് യാത്ര തുടങ്ങാനിരിക്കെയാണ് പ്രചാരണത്തിന് പ്രധാനമന്ത്രി തന്നെ തുടക്കമിട്ടത്. കൊച്ചി റിഫൈനറി ആസ്ഥാനത്തെ പ്രത്യേക വേദിയിലാണ് സംസ്ഥാനത്തെ കോർ കമ്മിറ്റി അംഗങ്ങളുടെ യോഗം പ്രധാനമന്ത്രി പങ്കെടുത്ത് നടന്നത്.