
കണ്ണൂര്‍: ബിജെപിയ്ക്ക് ചരിത്ര വിജയം. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്നു. ഇതാദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. പള്ളിക്കുന്ന് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവാണ് ചരിത്ര നേട്ടം കൈവരിച്ചത്. 136 വോട്ടുകള്‍ക്കായിരുന്നു വിജയം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.
അതേസമയം, താനൂരില്‍ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് ജയം. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകള്‍ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട, പാല്‍ക്കുളങ്ങര , തൃച്ചംബരം എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.