അസമിലും പുതുച്ചേരിയിലും ബിജെപി തരംഗം

തെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്.
അസമിലും പുതുച്ചേരിയിലും ബിജെപി തരംഗം

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായ ബംഗാളില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിജെപിയാണ് മുന്നേറുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് നിലവിലെ സൂചനകളെങ്കിലും ബിജെപിക്കാണ് നിലവില്‍ മുന്‍തൂക്കം.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപി കളത്തിലിറങ്ങിയത്. ഇരുപാര്‍ട്ടികള്‍ക്കും പുറമെ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യവുമുണ്ട്. എന്നാല്‍ ഈ സഖ്യം ഇതുവരെ ഒരിടത്തും ലീഡ് നേടിയിട്ടില്ല. 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഹാട്രിക് ഭരണം ലക്ഷ്യമിട്ടാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനിടെ പാര്‍ട്ടിയിലെ പ്രമുഖര്‍ അംഗത്വം ഉപേക്ഷിച്ചത് മമതയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com