ഭിന്നതയും പോരും തുടരുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്

ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല
ഭിന്നതയും പോരും തുടരുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന്

കൊച്ചി: പാർട്ടിക്കകതെ രൂക്ഷമായ ഭിന്നതകള്‍ക്കിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. കേന്ദ്രമന്ത്രി വി.മുരളീധരനും യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാന പ്രസിഡന്റുമായി ഉടക്കിനില്‍ക്കുന്ന ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഭിന്നത തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നിര്‍ദേശ പ്രകാരമാണ് യോഗം. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായത് മുതൽ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം കലാപക്കൊടി ഉയരത്തിയിരിക്കുകയാണ്. എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷൻ ആക്കിയതും കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ തഴഞ്ഞതും പ്രശ്നങ്ങൾ വർധിപ്പിച്ചു.

ഭിന്നതക്ക് ആക്കം കൂട്ടി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ പരസ്യമായി രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ തീര്‍ക്കലാണ് പ്രധാന ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്യും

Related Stories

Anweshanam
www.anweshanam.com