ഗോവധ നിരോധനം നടപ്പാക്കും; തമിഴ്​നാട്ടില്‍ ബിജെപി പ്രകടനപത്രിക

നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം കൊണ്ടുവരും
ഗോവധ നിരോധനം നടപ്പാക്കും; തമിഴ്​നാട്ടില്‍ ബിജെപി പ്രകടനപത്രിക

ചെന്നൈ: തമിഴ്​നാട്ടില്‍​ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി തയാറാക്കിയ പ്രകടനപത്രിക. കേരളമുള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്​കരി പ്രകാശനം ചെയ്​ത ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ട്​.

നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം കൊണ്ടുവരും. ഹൈന്ദവ ക്ഷേത്രങ്ങള്‍ ആചാര്യന്മാരും സന്യാസിമാരും ഉള്‍പ്പെട്ട പ്രത്യേക ബോര്‍ഡി​െന്‍റ നിയന്ത്രണത്തിലാക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ച്‌​ ഗോശാല സ്ഥാപിക്കും. ഗ്രാമീണ മേഖലയിലെ പൂജാരിമാര്‍ക്ക്​ മാസാന്തം 5000 രൂപ നല്‍കും തുടങ്ങിയ വാഗ്​ദാനങ്ങളും ബി.ജെ.പിയുടെ പ്രകടനപത്രികയിലുണ്ട്​.

ബി.ജെ.പി പ്രകടനപത്രികയിലെ ഇത്തരം നിര്‍ദേശങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ അകറ്റാനേ ഇത്​ ഉപകരിക്കൂവെന്ന് സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ അഭിപ്രായപ്പെടുന്നു​. എല്‍. മുരുകന്‍ തമിഴ്​നാട്​ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം സംസ്ഥാന ബി.ജെ.പി ഘടകം തീവ്രഹിന്ദുത്വ നിലപാടുമായാണ്​ മുന്നോട്ടുപോകുന്നത്​. ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട്​ തമിഴ്​നാട്ടിലെ മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌​ ഇൗയിടെ 'വേല്‍യാത്ര' സംഘടിപ്പിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com