കോൺഗ്രസ് പാക്ക് വക്താക്കളെന്ന് ബിജെപി ദേശീയ അധ്യക്ഷൻ

പുൽവാമ സംഭവത്തിൻ്റെ ഗുണഭോക്താക്ക ളന്നെ നിലയിൽ രാഹുൽഗാന്ധിയടക്കമുളള കോൺഗ്രസ് നേതാക്കൾ ബിജെപിയെ ആക്ഷേപിച്ചു
കോൺഗ്രസ് പാക്ക് വക്താക്കളെന്ന് ബിജെപി ദേശീയ അധ്യക്ഷൻ

കോൺഗ്രസ് ഈയ്യിടെയായി പാകിസ്ഥാൻ്റെ വക്താക്കളാണെന്ന് ആക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ - എഎൻഐ റിപ്പോർട്ട്. പുൽവാമ സംഭവത്തിൻ്റെ ഗുണഭോക്താക്ക ളന്നെ നിലയിൽ രാഹുൽഗാന്ധിയടക്കമുളള കോൺഗ്രസ് നേതാക്കൾ ബിജെപിയെ ആക്ഷേപിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ ബിജെപി തന്നെയെന്ന ആക്ഷേപത്തിനും പാർട്ടി ഇരയാക്കപ്പെട്ടു.

എന്നാൽ 40 ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിലൂടെ ഇമ്രാൻ ഖാൻ മന്ത്രിസഭയുടെ ജനസന്മതിയുർന്നെന്ന് പാക്കി സ്ഥാൻ മന്ത്രി തന്നെ അവരുടെ പാർലമെൻ്റിൽ പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവനയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം മിണ്ടുന്നതേയില്ല - നിയമസഭ തെരഞ്ഞെടുപ്പു പ്രചരണത്തിനായി ബിഹാറിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ നദ്ദ കോൺഗ്രസിനെ വിമർശിച്ചു.

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ബിഹാർ വീണ്ടും എൻഡിഎ ഭരിക്കും. നിതീഷ് കുമാർ തന്നെ സഖ്യത്തിൻ്റെ ഉറച്ച നേതാവ്. ആർജെഡിയുടെ 'ജെംഗിൾ രാജ്' രീതിയെക്കുറിച്ച് ജനങ്ങൾക്ക് നന്നേ ബോധ്യമുണ്ട്. ലാലു പ്രസാദ് യാദവിൻ്റെ ചീത്ത ഭരണവും നിതീഷ് കുമാറിൻ്റെ നല്ല ഭരണവും ബിഹാർ ജനത കൃത്യമായി അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ബിഹാർ ജനത വികസനമാണ് അഭിലഷിക്കുന്നത് - നദ്ദ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രിയുടെയും കീഴിൽ എൽഇഡി യുഗത്തിലേക്ക് കുതിയ്ക്ക്ണോ അതോ ആർജെഡിയുടെ കംബ്രാന്തൽ (ആർജെഡി ചിഹ്നം) യുഗത്തിലേക്ക് പിന്നോക്കം നടക്കണോയെന്നതിൽ ബിഹാർ ജനത കൃത്യമായ തീരുമാനമെടുക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് നദ്ദ വ്യക്തമാക്കി.

ബിഹാറിൽ ഒക്ടോബർ 28 ന് ആരംഭിച്ച വോട്ടെടുപ്പ് അവസാന ഘട്ടങ്ങൾ നവംബർ മൂന്നിനും ഏഴിനുമാണ്. 243 അംഗ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നവംബർ 10 ന് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com