നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയിൽ

നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയിൽ

കൊച്ചി: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ഹൈക്കോടതയില്‍ ഹര്‍ജി നല്‍കും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹര്‍ജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ് കേള്‍ക്കണമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ അഭിഭാഷകന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സിറ്റിംഗ് നടത്തുക. തലശ്ശേരി, ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.തലശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപിയുടെ കണ്ണര്‍ ജില്ലാ അധ്യക്ഷനുമായ എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.

സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിച്ചുള്ള ദേശീയ അദ്ധ്യക്ഷന്‍റെ ഒപ്പോട് കൂടിയ കത്ത് ഇല്ല എന്നതാണ് തള്ളാനുള്ള കാരണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com