ലൈംഗികാരോപണം;
ബിജെപി എംഎൽഎയ്ക്ക് ഡിഎൻഎ ടെസ്റ്റ്
Top News

ലൈംഗികാരോപണം; ബിജെപി എംഎൽഎയ്ക്ക് ഡിഎൻഎ ടെസ്റ്റ്

ലൈംഗിക പീഢനാരോപണമുന്നയിച്ച സ്ത്രീ ഫോൺ വിളി രേഖകളടക്കം പ്രധാനപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ട്.

News Desk

News Desk

ഡെറാഡൂണ്‍: ലൈംഗീകാരോപണ കേസിൽ ഉത്തരാഖണ്ഡ് ബിജെപി എംഎൽഎ മഹേഷ് നെഗിയെ ഡിഎൻഎ ടെസ്റ്റിനു വിധേയമാക്കും. ഇതിനായി കോടതിയെ സമീപിക്കുമെന്ന് കേസന്വേഷണ ഉദ്യോഗസ്ഥൻ ഡിഎസ്പി അൻജു കുമാർ പറഞ്ഞു - എഎൻഐ റിപ്പോർട്ട്.

എംഎൽഎക്കെതിരെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അവയെല്ലാം പരിശോധിച്ചു വരികയാണ്. ലൈംഗിക പീഢനാരോപണമുന്നയിച്ച സ്ത്രീ ഫോൺ വിളി രേഖകളടക്കം പ്രധാനപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ട്. എംഎൽഎയും സ്ത്രീയുമൊന്നിച്ചുനിൽക്കുന്ന ഫോട്ടോയും കൈമാറിയിട്ടുണ്ട്. എംഎൽഎയെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു.

ഇതിനിടെ ആരോപണമുന്നയിച്ച സ്ത്രീക്കെതിരെ ബ്ലാക്ക് മെയിലിങ്ങിന് എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡിജിപി-ക്രമസമാധാന വിഭാഗം-അശോക് കുമാർ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി എംഎൽഎ താനുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്ന് സ്ത്രീ പറഞ്ഞു. തൻ്റെ മകളുടെ ഡിഎൻഎ എംഎൽഎയുടെ ഡിഎൻഎ ഫലവുമായി പൊരുത്തപ്പെടുമെന്നും അവർ പറഞ്ഞു.

Anweshanam
www.anweshanam.com