കൊറോണ ബാധയേറ്റാൽ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ബിജെപി നേതാവ്

സെപ്തംബർ 24 ന് ബരിപൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഹസറ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
കൊറോണ ബാധയേറ്റാൽ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന്  ബിജെപി നേതാവ്

കൊൽക്കത്ത: തനിക്ക് കൊറോണ ബാധയേറ്റാൽ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ബംഗാൾ ബിജെപി നേതാവ്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട അനുപം ഹസറയുടേതാണ് പ്രസ്താവന. കൊറോണ വൈറസ് ബാധിച്ച ജനങ്ങളുടെ അവസ്ഥ മുഖ്യമന്ത്രിക്ക് നേരിട്ട് ബോധ്യപ്പെടാനാണിതെന്ന് ബിജെപി നേതാവ് പറഞ്ഞു - ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.

അനുപം ഹസക്കെതിരെ സിലിഗുരി പൊലിസിൽ ടിഎംസി പ്രവർത്തകർ പരാതി നൽകി. സെപ്തംബർ 24 ന് ബരിപൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഹസറ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ബിജെപി പ്രവർത്തകർ കൊറോണയെക്കാൾ വലിയ ശത്രുവിനോട് പൊരുതുകയാണ്. ശത്രു മറ്റാരുമല്ല മുഖ്യമന്ത്രി മമത ബാനർജി. മാസ്ക്കിക്കില്ലാതെ മുഖ്യമന്ത്രിക്കെതിരെ പോരാടാമെന്നുണ്ടെങ്കിൽ ബിജെപി പ്രവർത്തകർക്ക് മാസ്ക്കില്ലാതെ കോവിഡിനെ നേരിടാനാകുമെന്ന് ബിജെപി നേതാവ് പറഞ്ഞു. തനിക്ക് കോവിഡ് ബാധയേറ്റാൽ മുഖ്യമന്ത്രിയെ കെട്ടിപിടിക്കുമെന്നും ഹസറ പറഞ്ഞു. ടിഎംസി മുൻ പാർലമെൻ്റ് അംഗമായ ഹസറ കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്.

കോവിഡ് ബാധിച്ച മരിച്ചവരെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മൃതദേഹങ്ങൾ ബന്ധുക്കളെ കാണിച്ചില്ല. ചത്ത പൂച്ച അല്ലെങ്കിൽ എലിയോടു പോലും ഇങ്ങനെ ആരും ചെയ്യില്ല. മമത ബാനർജി സർക്കാരിന് മാത്രമെ ഇങ്ങനെ ചെയ്യാനാകൂ - ബിജെപി നേതാവ് കുറ്റപ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com