ബിജെപി-ഫേസ്ബുക്ക് ബാന്ധവം വ്യക്തമെന്ന് കോൺഗ്രസ്

മോദിയുൾപ്പെടെയുള്ളവരുടെ കുറിപ്പുകൾക്ക് കൃത്രിമ ലൈക്കുകൾ വാരികോരി സൃഷ്ടിക്കപ്പെടുന്നു. ബിജെപിയ്ക്കായ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ സാമൂഹിക മാധ്യമ രീതിയിലാണ് ഫേസ് ബുക്ക് - വാട്ട്സപ്പ്.
ബിജെപി-ഫേസ്ബുക്ക് ബാന്ധവം വ്യക്തമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബിജെപി-ഫേസ്ബുക്ക് ബാന്ധവത്തെക്കുറിച്ച് മാലോകർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഈ ബോധ്യത്തിന് കൃത്യതയേറെ കൈവന്നിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവ്വൻ കെര വ്യക്തമാക്കി - എഎൻഐ റിപ്പോർട്ട്.

ബിജെപി - വാട്ട്സപ്പ് ബാന്ധവത്തെക്കുറിച്ച് ഒരു രാജ്യാന്തര മാധ്യമം ( വാൾസ്ട്രീറ്റ് ജേണൽ ) വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇക്കഴിഞ്ഞ 10 ദിവസംകൊണ്ട് ബിജെപിയുമായുള്ള ഫേസ്ബുക്കിൻ്റെ കുട്ടുക്കെട്ട് വെളിച്ചത്തുവന്നുവെന്ന് കെര പറഞ്ഞു.

ഫേസ്ബുക്കിൻ്റെ അങ്കിതദാസ് മാത്രമല്ല വാട്ട്സപ്പിൻ്റെ ശിവദാസ് തുക്റലും ബിജെപിയുമായ ഉറ്റ ചങ്ങാത്തത്തിലാണ്. ബിജെപിയുമായി കറകളഞ്ഞ ബന്ധമാണ് തുക്റൽ പരിപാലിക്കുന്നത്. പ്രൊഫഷണൽ രംഗത്ത് ബിജെപി പക്ഷപാതിത്വത്തിൻ്റെ ഉറച്ച രൂപമാണ് തുക്റൽ. 2017 ലാണ് ഫേസ് ബുക്ക് കമ്പനിയിൽ ഇദ്ദേഹം നിയമിതനാകുന്നത്.

പ്രധാനപ്പെട്ട ഉന്നത ബിജെപി നേതൃത്വങ്ങളുമായി ആഴത്തിലുള്ള ചങ്ങാത്തം തുക്റലിനുണ്ട്. ഇതിനാലാണ് ഫേസ് ബുക്ക് ഇദ്ദേഹത്തെ നിയമിച്ചത്. 2013 ൽ ബിജെപിയുടെ വെബ്ബ്സൈറ്റും ഫേസ് ബുക്ക് പേജും കൈകാര്യം ചെയ്തിരുന്നത് തുക്റലയായിരുന്നു. ഈ സമയത്താണ് ബിജെപിയിലെ പ്രധാനപ്പെട്ടവരുമായുള്ള ചങ്ങാത്തം തുക്റൽ അരക്കിട്ടുറപ്പിക്കുന്നത്. അന്നത്തെ പാർട്ടിയിലെ ഉറ്റ ചങ്ങാതികൾ ഇന്നത്തെ മോദി സർക്കാരിൻ്റെ താക്കോൽ സ്ഥാനങ്ങളിലുണ്ട്. ഈ സാഹചര്യത്തിലാണ് തുക്റലടക്കമുള്ളവരുടെ മേൽനോട്ടത്തിൽ ഫേസ് ബുക്ക് - വാട്ട്സപ്പ് ബിജെപി പ്രായോജകരായിമാറിയിട്ടുള്ളത്.

മോദിയുൾപ്പെടെയുള്ളവരുടെ കുറിപ്പുകൾക്ക് കൃത്രിമ ലൈക്കുകൾ വാരികോരി സൃഷ്ടിക്കപ്പെടുന്നു. ബിജെപിയ്ക്കായ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ സാമൂഹിക മാധ്യമ രീതിയിലാണ് ഫേസ് ബുക്ക് - വാട്ട്സപ്പ്. പവ്വൻ കെര ഇന്ന് (ആഗസ്ത് 29 ) പത്രസമ്മേളനത്തിൽ വിശദികരിച്ചു.

ഇന്ത്യയിൽ ഫേസ് ബുക്ക് - വാട്ട്സപ്പ് വിദ്വേഷ പ്രചരണത്തിൻ്റെ പേരിൽ ബിജെപി ഇതര നേതാക്കളുടെ കുറിപ്പുകൾ ഒഴിവാക്കുന്നുവെന്നത് നിത്യം. അതേസമയം ബിജെപി നേതാക്കളുടെ കൊലവിളി കുറിപ്പുകൾ ഫേസ് ബുക്ക് - വാട്ട്സപ്പ് മാനേജ്മെൻ്റ് കണ്ടതായി നടിക്കുന്നില്ല - കെര കൂട്ടിചേർത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com