ബംഗാളില്‍ ബിജെപി പ്രകടനപത്രികഇന്ന്; കോൺഗ്രസ്‌ പ്രചാരണത്തിനായി പ്രിയങ്ക ഇന്നെത്തും

ബംഗാളില്‍ ബിജെപി പ്രകടനപത്രികഇന്ന്; കോൺഗ്രസ്‌ പ്രചാരണത്തിനായി പ്രിയങ്ക ഇന്നെത്തും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ പ്രധാനമന്ത്രി കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ മമത ബാനര്‍ജി വെട്ടിച്ചുവെന്ന് ആക്ഷേപിച്ചിരുന്നു.

വ്യക്തിപരമായി മമതയെ കടന്നാക്രമിച്ച്‌ കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ മോദിയുടെ പ്രസംഗം. അതേ സമയം രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് അസമിലെത്തും.

നാസിറയിലാണ് പ്രിയങ്ക പങ്കെടുക്കുന്ന റാലി. പൗരത്വ ഭേദഗതി ഉയര്‍ത്തിയാകും പ്രചാരണം. തേയില തൊഴിലാളികള്‍ക്ക് 365 രൂപ പ്രതിദിന വേതനം, 5 ലക്ഷം സര്‍ക്കാര്‍ ജോലി എന്നിവയാണ് കോണ്‍ഗ്രസ് വാഗാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com