കപിൽ സിബലിനും ആസാദിനും ബിജെപിയിലേക്ക് സ്വാഗതം

ജ്യോതി രാജ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിലെത്തി. ഇതേ രീതി ഇവരും പിന്തുടരണമെന്ന് അത്ത് വാലേ നിർദ്ദേശിച്ചു
കപിൽ സിബലിനും ആസാദിനും ബിജെപിയിലേക്ക് സ്വാഗതം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബലിനെയും ഗുലാം നബി ആസാദിനെയും ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അത്ത് വാലേ. കോൺഗ്രസിന് സ്ഥിരം പ്രിസഡൻ്റ്, പാർട്ടിയിൽ അഴിച്ചുപണി തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 കോൺഗ്രസ് നേതാക്കളിൽ മുൻനിരക്കാരാാണ് സിബലും ആസാദും.

കത്തെഴുതിയ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുവാനുള്ള മനസുമായി നടക്കുന്നവരാണെന്നന ആരോപണം നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് സിബലിനെയും ആസാദിനെയും കേന്ദ്ര മന്ത്രി അത്ത് വാലേ ബി ജെ പിയിലേക്ക് ക്ഷണിച്ചത്.

ജ്യോതി രാജ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിലെത്തി. ഇതേ രീതി ഇവരും പിന്തുടരണമെന്ന് അത്ത് വാലേ നിർദ്ദേശിച്ചു - എഎൻ ഐ റിപ്പോർട്ട്.

സച്ചിൻ പൈലറ്റ് ബിജെപിയിലെത്തിയേനെ. പക്ഷേ രാഹുൽ ഗാന്ധിയുമായി അവസാന നിമിഷം ഒത്തുതീർപ്പിലായി. കോൺഗ്രസ് കെട്ടിപ്പടുത്തത് ജനങ്ങളാണെന്ന രാഹുൽ ഗാന്ധിയുടെ പ്രചരണത്തിൽ കഴമ്പില്ല - അത്ത് വാലേ പറഞ്ഞു. ബിജെപിയ്ക്കാണ് ഭൂരിപക്ഷ ജനപിന്തുണ. ജാതി - മതഭേദമില്ലാതെ ജനങ്ങൾ ബിജെപിയ്ക്കൊപ്പമുണ്ട്. അടുത്ത തവണയും ബിജെപി അധികാരത്തിലേറുമെന്നും അത്ത് വാലേ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com