സിനിമാ താരങ്ങൾക്ക് അയോഗ്യതയില്ല; 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് വി മുരളീധരന്‍

മത്സരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണ്
സിനിമാ താരങ്ങൾക്ക് അയോഗ്യതയില്ല; 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന്  വി മുരളീധരന്‍

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ്റിനാല്‍പ്പത് സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു.

പാര്ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകും. മത്സരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണ്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അയോഗ്യത ഉണ്ടാകില്ലെന്നും വി മുരളീധരന്‍ പറഞ്ഞു

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com