നാമനിർദേശ പത്രിക തള്ളി;ബി ജെ പി സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാർട്ടിയുടെ നിറം നോക്കി റീറ്റേർണിങ് ഓഫീസർമാർ തീരുമാനം എടുക്കുക ആണെന്നും ആരോപണമുണ്ട് .
നാമനിർദേശ പത്രിക  തള്ളി;ബി ജെ  പി സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :നാമനിർദേശ പത്രിക തള്ളിയതിന് എതിരെ ബി ജെ പി സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കും .

തലശേരി ,ഗുരുവായൂർ എന്നിവിടങ്ങളിലെ ബി ജെ പി സ്ഥാനാർഥികളുടെ പത്രികയാണ് തള്ളിയത് .എന്നാൽ ഫോം എ യിലെ പിഴവാണ് പത്രിക തള്ളാൻ കാരണമായി പറയുന്നത് .

എന്നാൽ പരിഹരിക്കാവുന്ന ക്ലറിക്കൽ പിഴവ് മാത്രമാണ് പത്രികയിൽ ഉണ്ടായിരുന്നതെന്ന് സ്ഥാനാർഥികൾ ആരോപിച്ചു .

അതേ സമയം പിറവത്തും കൊണ്ടോട്ടിയിലെ പിഴവ് തിരുത്താൻ സ്ഥാനാർഥികൾക്ക് സമയം നൽകി .പാർട്ടിയുടെ നിറം നോക്കി റീറ്റേർണിങ് ഓഫീസർമാർ തീരുമാനം എടുക്കുക ആണെന്നും ആരോപണമുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com