ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് ജെ പി നഡ്ഡ

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെ.യും ഒന്നിച്ചാണ് മത്സരിച്ചത്
ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്:  ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് ജെ പി നഡ്ഡ

മധുര: നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. ശ​നി​യാ​ഴ്ച മ​ധു​ര​യി​ല്‍ പാ​ര്‍​ട്ടി കോ​ര്‍​ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ന​ദ്ദ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെ.യും ഒന്നിച്ചാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ബിജെപി ഔദ്യോഗികമായി പ്രഖ്യപിച്ചിരുന്നില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com