ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണവുമായി ബിജെപി
Top News

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണവുമായി ബിജെപി

News Desk

News Desk

തൃശ്ശൂര്‍: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണം ഉന്നയിച്ച്‌ ബിജെപി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയില്‍ കവിഞ്ഞുള്ള കമ്മീഷന്‍ ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയതായാണ് വാര്‍ത്തകള്‍ വരുന്നത്. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഎം നിലപാട് മാറ്റുന്നതെന്നും കെ സുരേന്ദ്രന്‍ തൃശ്ശുരില്‍ പറഞ്ഞു.

കെടി ജലീലിനെ കൂടാതെ ഈ പി ജയരാജന്റെ മകന്റെ പേരു ഉയര്‍ന്നു വരുന്നതും ഇതിനു കാരണമാണ്. അന്വേഷണം ശരിയായ ദിശയില്‍ എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഇ ഡി യെ വിമര്‍ശിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സിപിഎം സെക്രട്ടേറിയറ്റ് നടത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

Anweshanam
www.anweshanam.com